Alappuzha
മുതുകുളം വടക്ക് ശ്രീഭുവനേശ്വരി കുത്തിയോട്ട കലാസമിതിയുടെ അൻപൊലി ഉത്സവത്തിന് നടന്ന പൊതുസമ്മേളനം കേന്ദ്ര-സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മാങ്കുളം ജി.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു
 

മുതുകുളം: മുതുകുളം വടക്ക് ശ്രീഭുവനേശ്വരി കുത്തിയോട്ട കലാസമിതി അൻപൊലി ഉത്സവം നടത്തി. കൊല്ലകൽ അമ്മയ്ക്കാണ് അൻപൊലി സമർപ്പിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം സാഹിത്യകാരനും കേന്ദ്ര-സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ മാങ്കുളം ജി.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ബിജുമോൻ അധ്യക്ഷനായി.

മുഖ്യമന്ത്രിയുടെ ധീരതക്കുള്ള അവാർഡ് നേടിയ അഖിൽ, ഹരിയാനയിൽവച്ച് നടന്ന ഓൾ ഇന്ത്യ സെവൻ-എ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ അംഗമായ എ.അഭിജിത്ത് എന്നിവരെ ആദരിച്ചു. ചികിത്സാ സഹായവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ബി.വേണുപ്രസാദ്, പഞ്ചായത്തംഗം കെ.എസ്.ഷാനി, തിരക്കഥാകൃത്ത് സതീഷ് മുതുകുളം, നടൻ ഹരീന്ദ്രനാഥ് എന്നിവർ വിശിഷ്ടാതിഥികളായി. ഉണ്ണികൃഷ്ണൻ ആയില്യത്ത്, സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.