ശ്മശാനം സജ്ജമാക്കണം: കോവിഡിന്റെ പശ്ചാത്തലത്തിൽ ശ്മശാനം അടിയന്തരമായി പ്രവർത്തനസജ്ജമാക്കണം., .കെ. രാഹുൽ(ചെങ്ങന്നൂർ സ്വദേശി)

ഭൂരഹിതർക്ക് ദുരിതം: ഭൂമിയില്ലാതെ അടുക്കളപൊളിച്ച് മൃതദേഹം സംസ്‌കരിക്കുന്നത് നേരിൽക്കണ്ടിട്ടുണ്ട്. അധികാരികൾ വേണ്ടനടപടി സ്വീകരിക്കണം.മനു. എം. നായർ (ചെറിയനാട് സ്വദേശി)

ചെങ്ങന്നൂർ: മരിച്ചാൽ ആറടിമണ്ണ് ഏതൊരാളുടെയും അവകാശമാണ്. പക്ഷേ, അതിനുവേണ്ടി അടുക്കളയുംതൊഴുത്തും പൊളിക്കേണ്ടിവരുന്നതും പെരുവഴിയിൽ സംസ്‌കരിക്കേണ്ടിവരുന്നതും ദൗർഭാഗ്യംതന്നെ.

ചെങ്ങന്നൂർ, മാവേലിക്കരതാലൂക്കുകളിൽ ഇത്തരം സംഭവങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലും പൊതുശ്മശാനങ്ങളുടെ അഭാവം വലിയവെല്ലുവിളിയാണ്. കോവിഡ് മാനദണ്ഡങ്ങൾപാലിച്ച് മൃതദേഹം സംസ്കരിക്കാൻ എന്തുചെയ്യുമെന്ന ആശങ്കയിലാണ് അധികൃതർ. മാവേലിക്കരനഗരത്തിലെ പരമ്പരാഗത ശ്മശാനത്തിൽ കണ്ടിയൂർസ്വദേശികളുടെ മൃതദേഹംമാത്രം സംസ്കരിക്കാനാണ് അനുമതി. ചെട്ടികുളങ്ങരപഞ്ചായത്ത് മറ്റംവടക്ക് മങ്ങാട്ടുഭാഗത്ത് ശ്മശാനത്തിനായി ഭൂമി ഏറ്റെടുത്തിട്ടുണ്ടെങ്കിലും ശവസംസ്കാരംനടക്കുന്നില്ല. ജനവാസ മേഖലയായതിനാൽ പ്രാദേശികമായ എതിർപ്പുകളുണ്ട്. തെക്കേക്കര, നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകൾക്കും പൊതുശ്മശാനമില്ല.

അതേസമയം ചെങ്ങന്നൂർതാലൂക്കിൽ മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകൾക്ക് ശ്മശാനത്തിനായി ഭൂമിയുണ്ട്. പക്ഷേ, മറ്റുപ്രദേശങ്ങളിൽനിന്നുള്ള മൃതദേഹങ്ങൾ ഇവിടെ സംസ്‌കരിക്കില്ല. ചെറിയനാട് ഒഴികെ താലൂക്കിൽ മറ്റെവിടെയും പൊതുശ്മശാനമില്ല

ഭൂരഹിതർക്ക് ദുരിതംനിർദേശം നൽകി: ചെറിയനാട് വാതകശ്മശാനം ഉടൻ പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്തിനു നിർദേശം നൽകി. സജി ചെറിയാൻ (ചെങ്ങന്നൂർ എം.എൽ.എ.)

ബുദ്ധിമുട്ട് ഉണ്ടാവില്ല: കോവിഡ്ബാധിതരായ ഭൂരഹിതർ ആരെങ്കിലും മരിച്ചാലും സംസ്‌കാരത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല. അതിനുവേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. ആർ. രാജേഷ് (മാവേലിക്കര എം.എൽ.എ.)

ഉടൻ പ്രവർത്തനക്ഷമമാക്കും: ചെറിയനാട്ശ്മശാനം അറ്റകുറ്റപ്പണിക്കുവേണ്ട 1.40ലക്ഷം സ്വകാര്യഏജൻസിക്ക് അടച്ചിട്ടുണ്ട്. ഉടൻ പ്രവർത്തിപ്പിക്കാനാകും. കെ.കെ. രാധമ്മ (ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ്)

ചെങ്ങന്നൂർതാലൂക്കിലെ ചെറിയനാട് പഞ്ചായത്തിൽ വാതകശ്മശാനമുണ്ടെങ്കിലും മൂന്നുമാസമായി പ്രവർത്തിക്കുന്നില്ല. 2003-‘04 സാമ്പത്തികവർഷം 25.5 ലക്ഷംരൂപ ചെലവഴിച്ചാണ് ഇതുപണികഴിപ്പിച്ചത്. 2005-ൽ മന്ത്രി ബാബുദിവാകരൻ ഉദ്ഘാടനംചെയ്തെങ്കിലും പരീക്ഷണത്തിനിടെ കേടായി. ഏറെ മുറവിളികൾക്കൊടുവിൽ 20.35 ലക്ഷം രൂപ ചെലവിൽ ശ്മശാനം നവീകരിച്ച് പ്രവർത്തനക്ഷമമാക്കി. രണ്ടുവർഷംമുമ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനം തുടങ്ങിയതിനുശേഷം 15 മൃതദേഹങ്ങൾ ഇവിടെ സംസ്‌കരിച്ചു. എന്നാലിപ്പോൾ ബർണർ കേടായിക്കിടക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാധമ്മ പറഞ്ഞു.

മാവേലിക്കരയിൽ 15ലക്ഷം രൂപ ചെലവഴിച്ച് 2008-ൽ നിർമിച്ച ശ്മശാനം പ്രവർത്തനംനിലച്ചിരിക്കുകയാണ്. ആദ്യഘട്ടത്തിൽ ഏതാനും മൃതദേഹങ്ങൾ ഇവിടെ സംസ്‌കരിച്ചെങ്കിലും ഇടയ്ക്ക് വൈദ്യുതിമുടങ്ങുന്നത് പ്രവർത്തനത്തിന് വിഘാതമായി. പിന്നീട്, നഗരസഭ ജനറേറ്റർ സ്ഥാപിച്ച് വീണ്ടുംതുറന്നെങ്കിലും പുകക്കുഴൽ ശരിയായി പ്രവർത്തിക്കുന്നില്ല. മെഷീൻസ്ഥാപിച്ചിരിക്കുന്ന മുറിക്കുള്ളിൽ പുകനിറയുന്നുവെന്നതായിരുന്നു അടുത്തപ്രശ്നം. ഇതുമൂലം വീണ്ടുംഏതാനുംവർഷമായി ശ്മശാനം അടഞ്ഞുകിടക്കുകയാണ്. പ്രശ്നം പരിഹരിക്കുന്നതിനായി നഗരസഭ ഏഴുലക്ഷംരൂപ വകയിരുത്തിയെങ്കിലും ഒന്നുംനടന്നില്ല.

പ്രഖ്യാപനം കടലാസിൽ

:ചെങ്ങന്നൂർ നഗരസഭയുടെ വാർഷികബജറ്റിൽ ശ്മശാനത്തിനു തുകവകകൊള്ളിക്കൽ എല്ലാവർഷവും മുടങ്ങാതെ നടക്കാറുണ്ട്. ഇതുകടലാസിൽ ഒതുങ്ങുന്നതല്ലാതെ ഇതുവരെ നടപ്പായിട്ടില്ല.

സ്ഥലംകണ്ടെത്താൻ സാധിച്ചിട്ടില്ലെന്നതാണ് പതിവുപല്ലവി. നഗരസഭാപരിധിയിലെ മറ്റുസ്ഥലങ്ങളിലുള്ള ഭൂരഹിതർ ബന്ധുക്കളുടെ മൃതദേഹം സംസ്കരിക്കാൻ നെട്ടോട്ടമോടുന്നതും പതിവുകാഴ്ചയാണ്.

ചിലർ കായംകുളത്തെയോ തിരുവല്ലയിലെയോ പൊതുശ്മശാനങ്ങളെ ആശ്രയിക്കാറുണ്ട്.