ആലപ്പുഴ : നഗരസഭയുടെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പ്രവർത്തനംതുടങ്ങി. ശക്തി ഓഡിറ്റോറിയത്തിൽ ആരംഭിച്ച സെന്ററിന്റെ ഉദ്‌ഘാടനം കളക്ടർ എ.അലക്‌സാണ്ടർ നിർവഹിച്ചു. നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.

സി.ജ്യോതിമോൾ, എ.എ.റസാഖ്, ബഷീർ കോയാപറമ്പിൽ, ജി.മനോജ് കുമാർ, ബിന്ദു തോമസ്, കെ.കെ.മനോജ്, വി.എൻ.വിജയകുമാർ തുടങ്ങിയർ പ്രസംഗിച്ചു.