ആലപ്പുഴ : സുമനസ്സുകളുടെ കാരുണ്യം തേടി കുടുംബം. പഴവീട് വില്ലേജിൽ നാറാണത്തുവെളി വീട്ടിൽ അശോകന്റെ ഭാര്യ ഷീലയാണ്‌ (50) ബ്രസ്റ്റ് കാൻസറിൽനിന്ന്‌ രക്ഷനേടാനായി സുമനസ്സുകളുടെ കാരുണ്യം തേടുന്നത്. മേസ്തരിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനം ആശ്രയിച്ചാണ് ചികിത്സ നടക്കുന്നത്.

സ്ഥിരവരുമാനം ഇല്ലാത്തതിനാൽ ചികിത്സ തീർത്തും ദുരിതത്തിലാണ്. സ്വന്തമായി സ്ഥലമെന്ന സ്വപ്നം പൂർത്തിയാക്കാനായി രണ്ടുവർഷം മുൻപ് കുവൈത്തിൽ കുട്ടികളെ നോക്കുന്ന ജോലിക്കായി ഷീല പോയിരുന്നു.

ഇവിടെ വെച്ച് രോഗം തിരിച്ചറിഞ്ഞതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. നാളുകളായി വാടകവീട്ടിലെ താമസമുൾപ്പെടെ ദുരിതത്തിലാണ് കുടുംബം കഴിയുന്നത്.

മക്കൾ: ഗൗരി, ഗൗതം. അക്കൗണ്ട് ഹോൾഡർ: പി.അശോകൻ. അക്കൗണ്ട് നമ്പർ: 67254815484, ഐ.എഫ്.എസ്.സി.: എസ്.ബി.ഐ.എൻ. 0070528. ബ്രാഞ്ച്: പഴവീട്, ആലപ്പുഴ ഫോൺ: 8943300193, 6235731265.