ആലപ്പുഴ: സംസ്ഥാനത്തോട് കേന്ദ്രസർക്കാർ പകപോക്കുകയാണെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ്. സംസ്ഥാനത്തിന് അർഹതപ്പെട്ട ഗ്രാന്റുകളും വായ്പയും നിഷേധിച്ച് കേരളത്തിലെ ജനങ്ങൾക്ക് സാമ്പത്തിക ഉപരോധം അടിച്ചേൽപ്പിക്കുകയാണ്. കേരളത്തിന് അർഹതപ്പെട്ട പ്രളയദുരിതാശ്വാസ സഹായവും കേന്ദ്രനികുതി വിഹിതവും ജി.എസ്.ടി. നഷ്ടപരിഹാരത്തുകയും നിഷേധിക്കുന്നത് ക്രൂരവും

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്നതുമാണ്. ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജെ.ഹരിദാസ്, പി.എസ്.സന്തോഷ്‌കുമാർ, സി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.