ആലപ്പുഴ: ഉച്ചഭക്ഷണ പദ്ധതി സർക്കാർ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് കെ.പി.എസ്.ടി.എ.

ഉച്ചഭക്ഷണ പദ്ധതി കണ്ടിൻജൻസി ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകരെ എ.ഇ.ഒ. ഓഫീസ്, ട്രഷറി, ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ കയറിയിറങ്ങേണ്ട സാഹചര്യമാണുള്ളതെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് സി.പ്രദീപ് പറഞ്ഞു. കെ.പി.എസ്.ടി.എ. ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ഡി.ഡി.ഇ. ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കുട്ടിക്ക് എട്ടുരൂപ എന്ന നിലവിലെ കണ്ടിജൻസി ചാർജ് അഞ്ചുവർഷം മുൻപ്‌ നിശ്ചയിച്ചതാണെന്നും അത് കാലോചിതമായി പരിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ ജില്ലാ പ്രസിഡന്റ് പി.എ.ജോൺ ബോസ്‌കോ അധ്യക്ഷത വഹിച്ചു.

റവന്യൂ ജില്ലാ സെക്രട്ടറി കെ.എൻ.അശോക് കുമാർ, ട്രഷറർ പി.ബി.ജോസി, ടി.ജെ.എഡ്‌വേഡ്, സി.ബീനാകുമാരി, ഡോ. ഡി.രാംദാസ്, മിനി മാത്യു കെ.ഡി.അജിമോൻ, സോണി പവേലിൽ, ഇ.ആർ.ഉദയകുമാർ, വി.ആർ.ജോഷി, കെ.എസ്.വിവേക് എന്നിവർ പ്രസംഗിച്ചു.