ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്രയിൽ അപ്ളൈഡ് സയൻസ് വകുപ്പിലേക്ക് മാത്തമാറ്റിക്സ് അഡ്ഹോക്ക് ലക്ചറർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
55 ശതമാനം മാർക്കോടെ എം.എസ് സി. ബിരുദവും നെറ്റുമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ് ഇല്ലാത്ത ഉദ്യോഗാർഥികളുടെ അഭാവത്തിൽ എം.എസ് സി.ക്കാരേയും പരിഗണിക്കും. ഡിസംബർ 13-ന് വൈകീട്ട് അഞ്ചിന് മുൻപായി careers.cemp@gmail.com എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
16-ന് രാവിലെ 10-ന് കോളജിൽ എഴുത്തുപരീക്ഷയും കൂടിക്കാഴ്ചയും നടക്കും. വിവരങ്ങൾക്ക്: 0477- 2267311, 2266711