ചാരുംമൂട് : ചുനക്കര ഗ്രാമപ്പഞ്ചായത്തിലെ നികുതിപിരിവ് ക്യാമ്പുകൾ ഡിസംബർ ഒന്നു മുതൽ 13 വരെ നടക്കും. രാവിലെ 11 മുതൽ 3.30 വരെയാണ് ക്യാമ്പ്. വാർഡിന്റെ നമ്പർ, പേര്, തീയതി, സ്ഥലം ക്രമത്തിൽ:

1-ചുനക്കര വടക്ക്: ഡിസംബർ 13-ന് 49-ാം നമ്പർ അങ്കണവാടി. 2-അമ്പലവാർഡ്: ഒന്നിനു മധുക്കുറുപ്പിന്റെ വസതി, രണ്ടിനു ചുനക്കര കിഴക്ക് നേതാജി ക്ലബ്ബ്. 3-ചുനക്കര കിഴക്ക്: ഒന്നിനു വാഴുവേലി ജങ്ഷൻ, നാലിന്‌ എസ്.എൻ.ടി.ട്യൂഷൻ സെന്റർ. 4-ചുനക്കര നടുവിൽ കിഴക്ക്: ആറിനു മാപ്പിളവീട് ജങ്ഷൻ. 5-കോട്ടവാർഡ്: കല്ലുംപുറത്ത് ജങ്ഷനിലെ ജയനിവാസ്, നാലിനു കടമ്പാട്ട് ജങ്ഷൻ. 6-ആശുപത്രി വാർഡ്: ഒന്നിനു ചാരുംമൂട് പബ്ലിക് ലൈബ്രറിഹാൾ,രണ്ടിനു ചുനക്കര തെക്ക് എൻ.എസ്.എസ്. എൽ.പി.എസ്. 7-ചാരുംമൂട്: ആറിനു ജുമാമസ്ജിദ് മദ്രസഹാൾ, ഏഴിനു പടിപ്പുരയ്ക്കൽ സ്കൂൾ.

8-പാലൂത്തറ: മൂന്നിനു കരിമുളയ്ക്കൽ ദേശസേവിനി ഗ്രന്ഥശാല, നാലിനു ഗുരുമന്ദിരം ജങ്ഷനിലെ ചന്ദ്രിക സ്റ്റോർ. 9-കരിമുളയ്ക്കൽ തെക്ക്: ആറിനു കുഴിവിള അങ്കണവാടി, ഏഴിനു നെടിയകാഞ്ഞിരവിളയിൽ വീട്. 10-കരിമുളയ്ക്കൽ വടക്ക്: എട്ടിന് ഓണേത്ത് സേവാഗ്രാം, പത്തിന് അയ്യപ്പ സ്റ്റോഴ്‌സ്. 11-കോമല്ലൂർ പടിഞ്ഞാറ്്‌: ആറിന് 41-ാം നമ്പർ അങ്കണവാടി, ഏഴിന് 40-ാം നമ്പർ അങ്കണവാടി. 12-കോമല്ലൂർ കിഴക്ക്: ഒൻപതിനു പുത്തൻചന്ത 42-ാം നമ്പർ അങ്കണവാടി. 13-തെരുവിൽ മുക്ക്: പത്തിന് 42-ാം നമ്പർ അങ്കണവാടി, 14-ന് അമ്പലവിള ഗ്രാമകേന്ദ്രം. 14-ചുനക്കര നടുവിൽ പടിഞ്ഞാറ്്‌: എട്ടിനു തുരുത്തിയിൽ അഞ്ജുനിവാസ്, ഒൻപതിനു ചുനക്കര നടുവിൽ സേവാഗ്രാം. 15-കോട്ടമുക്ക്: 13-നു ചുനക്കര കൃഷിഭവൻ.