കായംകുളം : ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ്‌ അസോസിയേഷൻ യൂണിറ്റ് പൊതുയോഗവും അംഗത്വവിതരണവും സംസ്ഥാന വർക്കിങ് പ്രസിഡന്റ് റോയ് പാലത്ര നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എ.എച്ച്.എം. ഹുസൈൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് അറേബ്യൻ ചികിത്സാസഹായ വിതരണംനടത്തി. സക്കീർ ഹുസൈൻ കോയിക്കൽ, ഷാനവാസ് മംഗല്യ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : എ.എച്ച്.എം. ഹുസൈൻ (പ്രസി.), അബുജനത, ഷഫീഖ് അറേബ്യൻ, ഷൗഖത്ത് സ്വർണമഹൽ (വൈസ്‌ പ്രസി.) സക്കീർ ഹുസൈൻ കോയിക്കൽ (ജന.സെക്ര.), ഷാനവാസ് മംഗല്യ, കുഞ്ഞുമോൻ ചിലങ്ക, പ്രകാശ് പൈ (സെക്ര.), മിഥുൻ ശ്രീധർ (ഖജാ.).