ആലപ്പുഴ : ഡൽഹിയിലെ കർഷകസമരത്തിൽ മരിച്ച 719 കർഷകരുടെ കുടുംബങ്ങളോടു കേന്ദ്രസർക്കാർ മാപ്പുപറയണമെന്ന് ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ്.

കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി ഇരുമ്പുപാലം പോസ്റ്റ് ഓഫീസിലേക്കു നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ കൃഷിനഷ്ടം തിട്ടപ്പെടുത്തി 30 ദിവസത്തിനകം നഷ്ടപരിഹാരം നൽകുമെന്നു പ്രഖ്യാപിച്ച കൃഷിമന്ത്രി വാക്കുപാലിക്കാൻ തയ്യാറാകണമെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ആവശ്യപ്പെട്ടു.

നേതാക്കളായ മുഞ്ഞിനാട്ട്‌ രാമചന്ദ്രൻ, ജോജി ചെറിയാൻ, ചിറപ്പുറത്ത് മുരളി, കെ. വേണുഗോപാൽ, പി. മേഘനാഥൻ, സിബി മൂലംകുന്നം, ബിജു വലിയവീട്, തോമസുകുട്ടി മുട്ടശ്ശേരി, ബീനാ മോഹൻ തുടങ്ങിയവർ സംസാരിച്ചു.