ചേർത്തല : ലോക ഹൃദയദിനമായ 29-ന് ചേർത്തല കെ.വി.എം. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ സൗജന്യ ഹൃദയരോഗനിർണയ ക്യാമ്പും ബോധവത്കരണ ക്യാമ്പും നടത്തു. രാവിലെ ഒൻപതുമുതൽ ഒന്നുവരെയാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക് സൗജന്യ നിരക്കിൽ ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി എന്നിവയും ചെയ്യും. ക്യാമ്പിന് കാർഡിയോളജി വിഭാഗത്തിലെ ഡോ. കെ. വേണുഗോപാൽ, ഡോ. തോമസ്‌ മാത്യു, ഡോ. ജെ.കെ. ജോസ് എന്നിവർ നേതൃത്വം നൽകും. 9072779779.

കുത്തിയതോട് : വിപഞ്ചിക യോഗവിദ്യാലയം ചിരിക്ലബ്ബ്‌, പ്രകൃതിജീവനസമിതി എന്നിവ ചേർന്ന് 29-നു രാവിലെ 6.30-ന് ഓൺലൈനായി ലോക ഹൃദയദിനം ആചരിക്കും. ആരോഗ്യബോധവത്കരണക്ലാസും പ്രകൃതിജീവനക്ലാസും എടുക്കും. പ്രവേശനം സൗജന്യമാണ്. 9446192659.