ചാരുംമൂട് : മിത്രപുരം ഗാന്ധിഭവനും ഗുരുധർമപ്രചാരണസഭയും ചേർന്ന് ശ്രീനാരായണഗുരുവിന്റെ മദ്യവർജനസന്ദേശത്തിന്റെ ശതാബ്ദി ആഘോഷിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനംചെയ്തു.

ഡോ. പുനലൂർ സോമരാജൻ അധ്യക്ഷനായി. ഡോ. അൻസാരി ക്ലാസെടുത്തു. കുടശ്ശനാട് മുരളി, രാജേന്ദ്രൻ കലഞ്ഞൂർ, അനിൽ തടാലിൽ, വി.എസ്. യശോധരപ്പണിക്കർ, എസ്. മീരാസാഹിബ്, എ.പി. സന്തോഷ്, പഴകുളം ശിവദാസൻ എന്നിവർ പ്രസംഗിച്ചു.