മുതുകുളം : ആറാട്ടുപുഴയിൽ വൈദ്യുതോപകരണങ്ങൾ കത്തിനശിച്ചു. കഴിഞ്ഞദിവസം രാവിലെ പടന്നയിൽ വിജയമ്മയുടെ വീട്ടിലെ എയർകണ്ടിഷനറും വോൾട്ടേജ് സ്റ്റെബിലൈസറുമാണ് കത്തിയത്. സ്റ്റെബിലൈസർ പൂർണമായും കത്തി. ഇതു കത്തി താഴേക്കുവീണ്‌ കിടക്കയ്ക്കും തീപിടിച്ചു. പെട്ടെന്നുതന്നെ വൈദ്യുതി വിച്ഛേദിച്ച് തീകെടുത്തിയതിനാൽ അപകടം ഒഴിവാകുകയായിരുന്നു.

അമിത വൈദ്യുതിപ്രവാഹമാണ് കത്തിനശിക്കാൻ കാരണമെന്നാണു സംശയിക്കുന്നത്. ഞായറാഴ്ചയും സമാനമായരീതിയിൽ പ്രദേശത്തെ ചില വീടുകളിലെ ഉപകരണങ്ങൾക്കു തകരാർ സംഭവിച്ചിരുന്നു.