ഹരിപ്പാട് : ട്രേഡ് യൂണിയനുകൾ കടുത്ത വെല്ലുവിളികൾനേരിടുന്ന കാലഘട്ടത്തിൽ യുവജനങ്ങൾ തൊഴിലാളിസംഘടനകളിൽ സക്രിയമാകണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഐ.എൻ.ടി.യു.സി. യുവതൊഴിലാളി വിഭാഗം ജില്ലാ ജനറൽ ബോഡി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുവ തൊഴിലാളിവിഭാഗം ജില്ലാ പ്രസിഡന്റ് എസ്. താര അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് ജി. ബൈജു, എ. കെ. രാജൻ, യു. അശോക് കുമാർ, പി. സനൂജ്, നിതിൻ ചെറിയാൻ, ആർ. ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.