ഹരിപ്പാട് : മണ്ണാറശ്ശാല വെറ്ററിനറി ആശുപത്രി ജീവനക്കാരി കായംകുളം പെരുങ്ങാല ശാരദാഭവനം വനജ(45)യെ ജോലിക്കിടെ ആക്രമിച്ചകേസിലെ പ്രതി പോലീസ് പിടിയിൽ. മാവേലിക്കര ഈരേഴതെക്ക് തണ്ടത്താനത്ത് കിഴക്കതിൽ പ്രജീഷാ(47)ണ് പിടിയിലായത്. നവംബർ 22-ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു വനജ ആക്രമിക്കപ്പെട്ടത്. അന്നുമുതൽ ഒളിവിലായിരുന്ന പ്രതിയെ ഹരിപ്പാട്ടുനിന്നുള്ള പോലീസ് സംഘം അഴീക്കൽ സുനാമി കോളനിക്ക് സമീപത്തെ വാടകവീട്ടിൽനിന്നു ശനിയാഴ്ചരാത്രി ഒരുമണിയോടെയാണു പിടികൂടിയത്. കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബി, ഹരിപ്പാട് എസ്.എച്ച്.ഒ. ബിജു വി.നായർ, എസ്.ഐ. ഹുസൈൻ, എ.എസ്.ഐ. യേശുദാസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നിഷാദ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.