ചെങ്ങന്നൂർ : എ.ഐ.വൈ.എഫ്. സംസ്ഥാനസമ്മേളനനഗരിയിൽ ഉയർത്താനുള്ള പതാകവഹിച്ചുള്ള ജാഥയ്ക്കു 29-നു ചെങ്ങന്നൂരിൽ ജില്ലാതല സ്വീകരണം നൽകും. വൈകീട്ട് നാലിനു ചെങ്ങന്നൂർ ടൗണിൽ നടത്തുന്ന സ്വീകരണസമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സംഘാടകസമിതി ചെയർമാൻ എസ്. സോളമൻ അധ്യക്ഷനാകും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ രണ്ടുമുതലാണു സംസ്ഥാന സമ്മേളനം.

പത്രസമ്മേളനത്തിൽ എ.ഐ.വൈ.എഫ്. ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, ആർ. സന്ദീപ്, അസ്‌ലം ഷാ, ഷുഹൈബ് മുഹമ്മദ്, വിഷ്ണു ഭാസ്കരൻ എന്നിവർ പങ്കെടുത്തു.