മാന്നാർ : ബി.ജെ.പി. മാന്നാർ പഞ്ചായത്ത് കമ്മിറ്റിയുടെ പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ അസംഘടിത തൊഴിലാളികളെ ഈ-ശ്രം പദ്ധതിയിൽ ചേർക്കുന്നതിന്റെ ഉദ്ഘാടനം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ നിർവഹിച്ചു.

ബൂത്ത് പ്രസിഡന്റ് ശിവദാസൻ ആധ്യക്ഷനായി. ശാന്തിനി ബാലകൃഷ്ണൻ, കലാധരൻ കൈലാസം, ശിവകുമാർ, മഹേഷ് പിള്ള, സുന്ദരേശൻ പിള്ള, ശ്രീക്കുട്ടൻ, രമേശൻ മൂന്നേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

വെണ്മണി : വെണ്മണി പഞ്ചായത്ത് ഒൻപതാം വാർഡിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷൻ നടത്തി. വാർഡംഗം സൂര്യ അരുൺ ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. പഞ്ചായത്ത് സെക്രട്ടറി ടി.പി. ശശിധരൻ ആചാരി അധ്യക്ഷനായി.