ചേർത്തല : വയലാറിൽ എസ്.ഡി.പി.ഐ.-ആർ.എസ്.എസ്. സംഘർഷത്തിൽ ആർ.എസ്.എസ്.പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. അരൂക്കുറ്റി വടുതല ജെട്ടി ദാരു മദീനയിൽ സിയാദ് (38) ആണ് അറസ്റ്റിലായത്. കേസിലെ 11-ാം പ്രതിയാണ് ഇയാൾ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 34 ആയി. അഞ്ചുപേരെക്കൂടി ഇനി പിടികൂടാനുണ്ട്.

ഒ.ആർ.എസ്. ദിനം ഇന്ന്

ആലപ്പുഴ : വയറിളക്കരോഗം മരണത്തിലേക്കു നയിക്കാതെ തടയുന്ന പാനീയചികിത്സ/ഓറൽ ഡീഹൈഡ്രേഷൻ തെറപ്പിയുടെ(ഒ.ആർ.എസ്.) പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ വ്യാഴാഴ്ച ഒ.ആർ.എസ്. ദിനമായി ആചരിക്കും. യഥാസമയത്ത് ശരിയായരീതിയിലുള്ള പാനീയ ചികിത്സയിലൂടെ 90 ശതമാനം വയറിളക്കമരണങ്ങളും തടയാം.

സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, മറ്റു ഡിപ്പോകൾ എന്നിവിടങ്ങളിൽ ഇതു സൗജന്യമായി ലഭിക്കും.