ചേർത്തല : താലുക്ക് ആശുപത്രിയിലെ ഓക്‌സിജൻ കോൺസൻട്രേറ്റർ പ്ലാന്റ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നു ബി.ഡി.ജെ.എസ്. നിയോജക മണ്ഡലം കൺവെൻഷൻ. കേന്ദ്രആരോഗ്യമന്ത്രലായത്തിന്റെ സഹകരണത്തിൽ 1.25 കോടിരൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിർമാണത്തിലെ തർക്കങ്ങൾ മുതൽ വൈദ്യുതിലഭ്യമാക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ തികഞ്ഞ അലംഭാവമാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നു യോഗം ആരോപിച്ചു.

ജില്ല പ്രസിഡന്റ് ടി. അനിയപ്പൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറി പി.എസ്. ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി. പ്രകാശൻ അധ്യക്ഷനായി. ദിലിപ്കുമാർ കെ.പി, സോമൻ, ജെ.പി. വിനോദ്, ഡി. ഗിരിഷ്‌കുമാർ, ടി.ആർ. വിനോദ്, അജിത്ത്, അജയൻ, സൈജു, അമ്പിളി അപ്പുജി തുടങ്ങിയവർ പങ്കെടുത്തു.