അമ്പലപ്പുഴ : ആരോഗ്യ ഇൻഷുറൻസ് പുതുക്കിനൽകിയതിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്ക് ദേശീയപുരസ്കാരം ലഭിക്കാൻ കാരണക്കാരായ എ. അശ്വതിയെയും എസ്. അനിലയെയും ആരോഗ്യപരിസ്ഥിതി ജീവകാരുണ്യപ്രവർത്തകരുടെ കൂട്ടായ്മയായ കൃപ ആദരിച്ചു. അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനംചെയ്തു.

കൃപ പ്രസിഡന്റ് ഹംസ എ. കുഴുവേലി അധ്യക്ഷനായി. ജനപ്രതിനിധികളായ വി. അനിത, ലേഖാമോൾ സനൽ, യു.എം. കബീർ, കവി പുന്നപ്ര ജ്യോതികുമാർ, ഡോ. ടി. ജയശ്രീ, യു. നിധിൽകുമാർ, അഡ്വ. പ്രദീപ് കൂട്ടാല, ദേവൻ പി. വണ്ടാനം, അനിൽ വെള്ളൂർ, ജി. ഗോപകുമാർ, മധു സി. പിള്ള, പി. അശോകകുമാരി, അഭയൻ യദുകുലം, എസ്.കെ. പുറക്കാട്, അജിത് കൃപ, ഷീജ ഇന്ദുലാൽ എന്നിവർ പ്രസംഗിച്ചു.