മാന്നാർ : പരുമലക്കടവ് ജങ്ഷനു സമീപം പടിഞ്ഞാറു ഭാഗത്തായി ആധുനിക ബസ് ടെർമിനൽ നിർമിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ മാന്നാർ പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്റ്റോർ ജങ്ഷനു കിഴക്കു സ്ഥിതിചെയ്യുന്ന സ്വകാര്യ ബസ്‌സ്റ്റാൻഡ് യാത്രക്കാർക്ക് സൗകര്യപ്രദമല്ലെന്നും യോഗം കുറ്റപ്പെടുത്തി.

ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. സുരേഷ്‌ കോയിക്കൽ അധ്യക്ഷതവഹിച്ചു. തോട്ടത്തിൽ എം. സുരേന്ദ്രനാഥ്‌, സന്തോഷ് കുന്നേൽ, സി. കുഞ്ഞുകുഞ്ഞുകുട്ടി, എൻ. ഗോപാലകൃഷ്ണൻ, പി. രാജ്കുമാർ, ആർ. വിനീത്കുമാർ എന്നിവർ പ്രസംഗിച്ചു. യോഗതീരുമാനമനുസരിച്ച് ഗതാഗതമന്ത്രിക്കു നിവേദനവും സമർപ്പിച്ചു.