ആലപ്പുഴ : കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കമ്മിറ്റി, അതോറിറ്റിയുടെ ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി. ശമ്പളപരിഷ്‌കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വൈകിപ്പിക്കുന്നതിനെതിരേയായിരുന്നു സമരം. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനംചെയ്തു. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം എം. ലിജു മുഖ്യപ്രഭാഷണം നടത്തി. പി.ആർ. ജോൺ അധ്യക്ഷനായിരുന്നു. സി. അജിത്, ജി. സജികുമാർ, സി. ഷാജി, ആഗ്നസ് റോഡ്രിഗ്‌സ്, പി. സുമേഷ് എന്നിവർ പ്രസംഗിച്ചു.