മാവേലിക്കര : തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിൽ നവീകരണത്തിന്റെ ഭാഗമായി ചെമ്പോലസമർപ്പണഘോഷയാത്ര വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് തഴക്കര ഉമാമഹേശ്വരക്ഷേത്രത്തിൽനിന്ന്‌ ആരംഭിക്കുന്ന ഘോഷയാത്ര വള്ളിയാൽത്തറ വഴി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ എത്തിച്ചേരും.

ചെമ്പോലസമർപ്പണ ഘോഷയാത്രയെത്തുടർന്ന് പ്രതിഷ്ഠാച്ചടങ്ങുകളുടെ ഭാഗമായി തഴക്കര ദേവി മഹാദേവർ ക്ഷേത്രം, കുന്നം ധർമശാസ്താക്ഷേത്രം, ഇറവങ്കര ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന്‌ മയൂരവാഹനം, താഴികക്കുടം, ശ്രീകോവിലിലേക്കുള്ള നിലവിളക്കുകൾ, തൂക്കുവിളക്കുകൾ എന്നിവയുടെ സമർപ്പണഘോഷയാത്രകൾ നടക്കും.