ആലപ്പുഴ : കെ.എസ്.ആർ.ടി.സി. പെൻഷൻകാരുടെ ഒക്ടോബർമാസത്തെ പെൻഷനു വേണ്ടിയുള്ള സമരം പത്താംദിവസത്തിലേക്കു കടന്നു. യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷനായിരുന്നു. ജി. തങ്കമണി, ടി.സി. ശാന്തിലാൽ, എ. ബഷീർകുട്ടി, കെ.ജെ. ആൻറണി, പി.കെ. നാണപ്പൻ തുടങ്ങിയവർ സംസാരിച്ചു.