ആലപ്പുഴ : റോട്ടറി ക്ലബ്ബ് ഓഫ്‌ ആലപ്പി ഈസ്റ്റ് ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണംചെയ്തു. എന്റെ ഗ്രാമം പദ്ധതിപ്രകാരം മാരാരിക്കുളം തെക്ക്‌ പഞ്ചായത്തിലെ ക്ഷീരകർഷകർക്കാണ് കാലിത്തീറ്റ നൽകിയത്.

റോട്ടറി ക്ലബ്ബ്‌ ഓഫ് ആലപ്പി ഈസ്റ്റ്‌ പ്രസിഡന്റ്‌ അഡ്വ. അനിതാ ഗോപകുമാറിന്റെ നേതൃത്വത്തിൽ വിതരണം നടത്തി. റോട്ടറി ഭാരവാഹികളായ ബിജു സത്യൻ, ഡോ. അജി സരസൻ എന്നിവർ പങ്കെടുത്തു.