കായംകുളം : കർഷകസമരത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകസമിതി പത്തിയൂരിൽ നടത്തിയ സമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ സി.ബാബു ഉദ്ഘാടനം ചെയ്തു. കെ. സുകുമാരൻ അധ്യക്ഷനായി. സുഭാഷ്, വി. പ്രഭാകരൻ, റഹീം കൊപ്പാറ, ഷാജി കല്ലറക്കൽ, ഗോപിനാഥപിള്ള, ആർ. ആനന്ദൻ, കെ.പി. പ്രശാന്ത്, സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.