കരുവാറ്റ : ദേശീയപാതയിൽ കരുവാറ്റ സെയ്ന്റ് ജയിംസ് യു.പി. സ്‌കൂളിനു മുന്നിൽ സീബ്രാലൈൻ ഇല്ലാത്തതിനാൽ റോഡ് മുറിച്ചു കടക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുന്നു. നിരന്തരം വാഹനങ്ങൾ കടന്നുപോകുന്നതിനാൽ മിനിറ്റുകൾ എടുത്താണ് റോഡ് കടക്കുന്നത്. വാഹനാപകടത്തിൽനിന്നു രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. റോഡ് കടക്കാൻ കാത്തുനിൽക്കേണ്ടി വരുമ്പോൾ സമയത്ത് സ്കൂളിലെത്താൻ കഴിയുന്നില്ല. സീബ്രാലൈൻ സ്ഥാപിക്കുകയോ ഹോംഗാർഡിന്റെ സേവനമോ ലഭ്യമാക്കണമെന്നാണു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. സ്കൂളിന്റെ ഗേറ്റിനോടുചേർന്ന ഭാഗം വഴിയോരക്കച്ചവടക്കാർ കൈയേറിയത് അപകടമുണ്ടാക്കുന്നു. വിഷയങ്ങളിൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

നന്ദന റെജിമോൻ, സീഡ് റിപ്പോർട്ടർ, സെയ്ന്റ് ജയിംസ് യു.പി. സ്‌കൂൾ, കരുവാറ്റ