പുന്നപ്ര : പറവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഗ്രോബാഗ് കൃഷിയുമായി മാതൃഭൂമി സീഡ് ക്ലബ്ബ്. കൃഷിഭവന്റെ പച്ചക്കറി വികസനപദ്ധതിയായ സമൃദ്ധിയുടെ ഭാഗമായാണ് സ്‌കൂൾ അങ്കണത്തിൽ ഗ്രോബാഗ് കൃഷി തുടങ്ങിയത്. പുന്നപ്ര വടക്ക് കൃഷി ഓഫീസർ രമ്യ പച്ചക്കറിത്തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക വി.എസ്. സന്നു, എസ്.എം.സി. ചെയർമാൻ എസ്. രാജേഷ്, സീഡ് കോ-ഓർഡിനേറ്റർ എ.എസ്. സിജി, സുരാജ്, അധ്യാപകർ, സീഡ് ക്ലബ്ബ്‌ അംഗങ്ങൾ എന്നിവരും തൈകൾ നട്ടു.