ആലപ്പുഴ : വർധിച്ചുവരുന്ന സ്ത്രീപീഡനപരാതികളിൽ സർക്കാർ പാലിക്കുന്ന മൗനത്തിനെതിരേ കേരള എൻ.ജി.ഒ.സംഘ് ജില്ല, താലൂക്കു കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ‘മാനിഷാദ’ എന്നപേരിൽ കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധജ്ജ്വാല സംസ്ഥാന ജനറൽ സെക്രട്ടറി എ. പ്രകാശ് ഉദ്ഘാടനംചെയ്തു.

വനിതാസമിതി ജില്ലാ അധ്യക്ഷ വി. സുമംഗല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. രാമനാഥ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ശ്രീജിത്ത് എസ്‌. കരുമാടി, ആർ. അഭിലാഷ്, എം.എസ്‌. അനിൽകുമാർ, കെ.ആർ. രജീഷ്, സി.ടി. ആദർശ്, ദേവിദാസ്, നാഗേഷ്‌കുമാർ എന്നിവർ സംസാരിച്ചു.