ചേർത്തല : ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ചേർത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസുടമകൾ ഉപവാസ സമരം നടത്തി. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. കെ.പി.സി.സി. സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. വി.എസ്. സുധീഷ് അധ്യക്ഷനായി.

അരുൺ കെ. പണിക്കർ, പി.എൻ. സന്തോഷ്, എസ്. ദിനേശ് കുമാർ, ആർ. ബിജുമോൻ, കെ.എ. നടരാജൻ, ഒ.സി. അശോകൻ, എ. ഗോപു എന്നിവർ പ്രസംഗിച്ചു.