ആലപ്പുഴ : ജില്ലയിൽ 360 പേർക്ക് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 355 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗംബാധിച്ചത്. രണ്ടുപേർ വിദേശത്തുനിന്നെത്തിയതാണ്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 299 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയിലാകെ 62,524 പേർ രോഗമുക്തരായി. 4,358 പേർ ചികിത്സയിലുണ്ട്.
ബുധനാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടു സെഷനുകളിലായി 194 പേർക്ക് വാക്സിൻ നൽകി. കുറത്തികാട്, പാണ്ടനാട്, മുതുകുളം, തൃക്കുന്നപ്പുഴ, എടത്വാ എന്നീ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും ആലപ്പുഴ വനിത ശിശു ആശുപത്രിയിലും വ്യാഴാഴ്ച മുതൽ വാക്സിനേഷൻ നൽകും.