ആലപ്പുഴ : ജില്ലാ കബഡി അസോസിയേഷനും ജില്ലാ കബഡി പ്ലേയേഴ്‌സ് അസോസിയേഷനും ചേർന്നു സംഘടിപ്പിക്കുന്ന കബഡി ഫെസ്റ്റ്2021-നു തുടക്കമായി. ആലപ്പുഴ ആൽപൈറ്റ് സ്പോർട്സ് സെന്ററിലായിരുന്നു മത്സരങ്ങൾ. സങ്കീർത്തന ചെന്നിത്തല വിജയിച്ചു. പക്കി കളർകോട് റണ്ണറപ്പായി.

ഇനിയുള്ള എല്ലായാഴ്ചകളിലും കരുവാറ്റ, മാവേലിക്കര, ചെന്നിത്തല, കായംകുളം എന്നീ സ്ഥലങ്ങളിലായി കബഡിഫെസ്റ്റ് നടക്കും.

ഫെസ്റ്റിന്റെ ഉദ്ഘാടനം മുൻ മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു മുഖ്യാതിഥിയായി. അഖിൽ ഷാജി അധ്യക്ഷത വഹിച്ചു.