ഹരിപ്പാട് : അന്തരിച്ച തയ്യൽ തൊഴിലാളി കുമാരപുരംസ്വദേശി ലീലയുടെ കുടുംബത്തിന് ഓൾ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ.) സാന്ത്വനപദ്ധതിയിൽനിന്നു രണ്ടുലക്ഷംരൂപ സഹായധനം നൽകി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ബാബു ചെക്ക് കൈമാറി. വി.കെ. മണി, എം. കാർത്തികേയൻ, പി.എസ്. യൂസഫ്, എസ്. മിനി എന്നിവർ പങ്കെടുത്തു.