പുന്നപ്ര : മാർ ഗ്രിഗോറിയോസ് ഇടവകയെ എട്ടുസോണുകളായി വിഭജിച്ച് നാന്നൂറുവീടുകളെയും ബന്ധിപ്പിക്കുന്ന തിരുക്കുടുംബ പേടകപ്രയാണയാത്രയ്ക്കു തുടക്കമായി. യൗസേപ്പിതാവ് വർഷാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രയാണയാത്ര ഡിസംബർ 20-നു സമാപിക്കും. ആഘോഷമായ ദിവ്യബലിക്കുശഷം വികാരി ഫാ. ബിജോയ് അറയ്ക്കൽ പേടകങ്ങൾ ആശീർവദിച്ചുകൈമാറി.