മങ്കൊമ്പ് : കുട്ടനാട്ടിൽ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ട്രാക്ടർ റോഡുകളുടെ നിർമാണത്തിനായി എം.എൽ.എ.യുടെ സബ്മിഷൻ.

കുട്ടനാട്ടിൽ ഉൾനാടൻ പ്രദേശങ്ങളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും കൃഷിക്കും കാർഷിക മേഖലയ്ക്കും സഹായമാണു പാടശേഖരങ്ങളിലൂടെയുള്ള ട്രാക്ടർ റോഡുകളുടെ നിർമാണം.

എന്നാൽ, നെൽവയൽ സംരക്ഷണനിയമക്കുരുക്കിൽ പ്പെട്ട് ട്രാക്ടർ റോഡുകളുടെ നിർമാണം പലയിടത്തും തടസ്സപ്പെട്ടിരിക്കുന്നു.

ഇതാണ് സബ്മിഷനിലൂടെ എം.എൽ.എ. തോമസ് കെ. തോമസ് അവതരിപ്പിച്ചത്.

തുടർന്ന് സബ്മിഷനു മറുപടിനൽകിയ കൃഷിവകുപ്പു മന്ത്രി കുട്ടനാട്ടിലെ ട്രാക്ടർ റോഡുകളുടെ നിർമാണത്തിനു പരമാവധി സഹായം ഉറപ്പു നൽകിയതായി എം.എൽ.എ. അറിയിച്ചു.