അമ്പലപ്പുഴ : ജെ.എസ്.എസ്. അമ്പലപ്പുഴ നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സംഗീത് ചക്രപാണി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ജി.എൻ. ശിവാനന്ദൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. പി.ആർ. പവിത്രൻ, ജില്ലാ സെക്രട്ടറി പി.സി. സുരേഷ്ബാബു, സരസ്വതി, സോജൻ, ജോരാജ്, ആകർഷ്, അജികുമാർ, ചിത്ര എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: സോജൻ (പ്രസി.), ജോരാജ്, ആകർഷ് (വൈസ്‌ പ്രസി.), സരസ്വതി (സെക്ര.), അജികുമാർ, ചിത്ര (ജോ. സെക്ര.)