കുട്ടനാട് : ജില്ലയിൽ ഇതേവരെ 13,000 ക്വിന്റൽ നെല്ലാണു സംഭരിച്ചിരിക്കുന്നത്. പുന്നപ്ര പൂന്തുരം നോർത്തിലെ സംഭരണം പൂർത്തിയായി. നെടുമുടി കരീപ്പാടത്തും ചമ്പക്കുളത്തെ ചക്കുംകരി അറുന്നൂറ്, പടച്ചാൽ എന്നിവിടങ്ങളിലാണു സംഭരണം നടക്കുന്നത്.

യന്ത്രം മണ്ണിൽപ്പുതയുന്ന സാഹചര്യമാണ് പാടങ്ങളിൽ. അതുകൊണ്ട് കൊയ്ത്തിനു വേഗവും കുറവാണ്.