ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ദീപക്കാഴ്ച നടന്നു. ക്ഷേത്രവും നടപ്പന്തലും ക്ഷേത്രാങ്കണത്തിലെ കൽവിളക്കുകളും ദീപപ്രഭയിലായി. ക്ഷേത്രത്തിൽ 12 നാളുകളായി നടന്നുവന്ന ഉത്സവം ശനിയാഴ്ച നടക്കുന്ന പന്ത്രണ്ടുവിളക്കോടെ സമാപിക്കും. വൈകീട്ട് ഏഴിനു സമാപന സമ്മേളനം ക്ഷേത്രഭരണസമിതി പ്രസിഡന്റ് സി.ആർ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം. അശോകൻ അധ്യക്ഷനാകും.

പടനിലത്ത് ഇന്ന്

സോപാനസംഗീതം 6.30, ഭാഗവതപാരായണം 8.00, നാഗസ്വരക്കച്ചേരി 5.30, നാടകം-ജീവിതപാഠം 7.30.