പട്ടണക്കാട് : പൊന്നാംവെളി ടി.കെ.എസ്. ഗ്രന്ഥശാലയുടെ പ്രതിമാസ ചർച്ചായോഗം പട്ടണക്കാട് അബ്ദുൾഖാദർ ഉദ്ഘാടനംചെയ്തു.
അക്കിത്തം അനുസ്മരണം എന്നവിഷയം വി. ശോഭ അവതരിപ്പിച്ചു. വി. ജോർജ് അധ്യക്ഷനായി. വയലാർ ഗോപാലകൃഷ്ണൻ, സ്നിതാ ജോസഫ്, സിജീവൻ, സി.ആർ. സതീശൻ തുടങ്ങിയവർ പങ്കെടുത്തു.