പൂച്ചാക്കൽ : പാണാവള്ളി വടക്ക് ശതാബ്ദിസ്മാരക എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡുകളുടെയും മെമെന്റോകളുടെയും വിതരണം നടത്തി.
കരയോഗം പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷനായി. കരയോഗം സെക്രട്ടറി രാജേഷ്‌കുമാർ, താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം അനിൽകുമാർ, സ്വാശ്രയസംഘം ഭാരവാഹികളായ മിനിമോൾ, വിജയകുമാരി, ശാരദാമണി, വനിതാസമാജം സെക്രട്ടറി സന്ധ്യാ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.