ചാരുംമൂട് : പുലിമേൽ 3450-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗത്തിൽ പ്രതിഷ്ഠാ വാർഷികവും നവീകരണ കലശവും നടത്തി. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് എം.വി. പ്രദീപ് അധ്യക്ഷനായി. സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് അവാർഡുദാനം നടത്തി. എസ്. ആദർശ്, ബി. സുധാകരൻ, രാജു മുതുകാട്ടുകര, ഉദയൻ പാറ്റൂർ, മോഹനൻ നല്ലവീട്ടിൽ എന്നിവർ പ്രസംഗിച്ചു.