ആലപ്പുഴ : ജില്ലയിൽ 271 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. 260 പേർക്കും സമ്പർക്കത്തിലൂടെയാണു രോഗം. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 487 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ജില്ലയിലാകെ 61,996 പേർ രോഗമുക്തരായി. നിലവിൽ 4,042 പേർ ചികിത്സയിലുണ്ട്. 15 കേന്ദ്രങ്ങളിലായി 1183 പേർക്കു വാക്സിൻ നൽകി.