ആലപ്പുഴ: കർഷകസമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ കർഷക കോൺഗ്രസ് 27 മുതൽ 30 വരെ തീയതികളിൽ ജില്ലയിൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ധർണ നടത്തും.

25-ന് ജില്ലാതല ഉദ്ഘാടനം അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ പുന്നപ്ര പോസ്റ്റ് ഓഫീസിനു മുന്നിൽ നടക്കും. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു ചെറുപറമ്പൻ ഉദ്ഘാടനംചെയ്യും.