ഹരിപ്പാട്: പ്രകടനപത്രികയിൽ എൽ.ഡി.എഫ്. നൽകിയ വാഗ്ദാനം പാലിച്ച് പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ.സംഘ് പ്രവർത്തകർ താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി.

ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സമഗ്ര ആരോഗ്യപദ്ധതി നടപ്പാക്കണം, ക്ലാസ് നാല് ജീവനക്കാർക്ക് വകുപ്പുതലത്തിലെ ഉദ്യോഗക്കയറ്റം 40 ശതമാനമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ധർണയുടെ ഭാഗമായായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി. ഉദയകുമാർ ഉദ്ഘാടനംചെയ്തു. ഓമനക്കുട്ടൻ അധ്യക്ഷനായി.