ഹരിപ്പാട് : യൂണിസെഫിന്റെ സഹകരണത്തോടെ സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന കുട്ടികൾക്കുള്ള കോവിഡനന്തര മാർഗനിർദേശപരിപാടി ഹരിപ്പാട്ട് തുടങ്ങി. ബ്ലോക്ക് റിസോഴ്‌സ് സെന്ററാണ്(ബി.ആർ.സി.) മേൽനോട്ടം വഹിക്കുന്നത്. നഗരസഭ കൗൺസിലർ നസ് നസീം അധ്യക്ഷനായി.

നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എസ്. കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.

എ.ഇ.ഒ. കെ. ഗീത മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ആസിഫ ഖാദിർ അതിജീവനസന്ദേശം നൽകി.

ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ ജൂലി എസ്. ബിനു, പി. എലിസബത്ത്, എ. മുഹമ്മദ് ഷഫീഖ് എന്നിവർ പ്രസംഗിച്ചു.