കായംകുളം : ഹലാൽ ഭക്ഷണവിവാദം ഹോട്ടൽ മേഖലയെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നു കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മൂലയിൽ സി. ദിലീപ്. കായംകുളം യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യൂണിറ്റ് പ്രസിഡന്റ് രമേശ് ആര്യാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ്്‌ നാസർ താജ് മുഖ്യപ്രഭാഷണം നടത്തി. എസ്.കെ. നസീർ, ജോർജ് ചെറിയാൻ, സൈഫുദ്ദീൻ മാർവൽ, റോയി മെഡോണ, മുഹമ്മദ് കോയ, ഷെരീഫ് അലങ്കാർ, ബോസ്, എബിൻ, ശ്രീഹരി തുടങ്ങിയവർ പ്രസംഗിച്ചു.