അമ്പലപ്പുഴ : സാമ്പത്തിക ബുദ്ധിമുട്ടുപറഞ്ഞ് പെൻഷൻകാരുടെ ആനുകൂല്യങ്ങൾ സർക്കാർ തടഞ്ഞുവെക്കരുതെന്ന് കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോ. സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ. കുമാരദാസ്. അമ്പലപ്പുഴ തെക്ക് മണ്ഡലം വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബി. ശശികുമാർ ശ്രീശൈലം അധ്യക്ഷനായി. ബി. പ്രസന്നകുമാർ, കെ. കമലോത്ഭവൻ, പി. ഉണ്ണിക്കൃഷ്ണൻ, ബി. ശ്യാംലാൽ, രാധാകൃഷ്ണൻ ബദരിക, പാറുക്കുട്ടിയമ്മ, വി.ജെ. ശ്രീകുമാർ വലിയമഠം, കെ.എം. പണിക്കർ, എ.കെ. രാമചന്ദ്രൻ, എൻ.എസ്. സീതാലക്ഷ്മി എന്നിവർ പ്രസംഗിച്ചു. വനിതാഫോറം ജില്ലാപ്രസിഡന്റ് എൽ. ലതാകുമാരി വരണാധികാരിയായി. ഭാരവാഹികൾ: ബി. ശശികുമാർ ശ്രീശൈലം(പ്രസി.), സുരേന്ദ്രൻ കരുമാടി(സെക്ര.).