മുതുകുളം : പുതിയവിളതെക്ക് എസ്.എൻ.ഡി.പി. 288-ാം നമ്പർ ശാഖായോഗം സെക്രട്ടറി മുരളീധരനെ മർദിച്ചതിൽ ശാഖായോഗം ഭരണസമിതി പ്രതിഷേധിച്ചു. പ്രതിയെ അറസ്റ്റ്‌ ചെയ്യുന്നതിൽ പോലീസ് കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ബി. ഉദയൻ അധ്യക്ഷനായി. ശ്രീനിവാസൻ, സജീഷ്‌കുമാർ, ഗോപി, രവീന്ദ്രൻ, എം.ആർ. ബിനു, കെ. ദേവദാസ്, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.