കായംകുളം : ഓൾകേരള ഫോട്ടോഗ്രാഫേഴ്‌സ് അസോ. സംസ്ഥാന ഫോട്ടോഗ്രഫി ആൻഡ് വീഡിയോഗ്രഫി നേച്ചർക്ലബ്ബ് നടത്തുന്ന ഫോട്ടോഗ്രഫി പ്രദർശനം തുടങ്ങി. ശങ്കർസ്മാരക മ്യൂസിയത്തിൽ നടക്കുന്ന പ്രദർശനം നഗരസഭാധ്യക്ഷ പി. ശശികല ഉദ്ഘാടനം ചെയ്തു.

എ.കെ.പി.എ. സംസ്ഥാന നേച്ചർക്ലബ്ബ് കോ-ഓർഡിനേറ്റർ ഹേമേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മോനിച്ചൻ തണ്ണിത്തോട്, മുദ്ര ഗോപി, ജെനീഷ്‌, എ.സി. ജോൺസൺ, ബി. രവീന്ദ്രൻ, ശ്രീജിത്ത്‌ നീലായി, എം. നസീർ എന്നിവർ പ്രസംഗിച്ചു. പ്രദർശനം 28-ന് സമാപിക്കും.

രാവിലെ ഒൻപതുമുതൽ വൈകുന്നേരം അഞ്ചുവരെയാണു പ്രദർശനം.