ഹരിപ്പാട് : മണ്ണാറശ്ശാല രാജീവ് ഗാന്ധി ഗ്രന്ഥശാലയിൽ ബാലവേദി രൂപവത്കരിച്ചു. പ്രസിഡന്റ് എസ്. ദീപു അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. ശ്രീകുമാർ നിയമ ബോധവത്കരണ ക്ലാസ് നടത്തി. ഭാരവാഹികൾ: കെ. ദേവി (പ്രസി.), കാർത്തിക (സെക്ര.), പ്രതീക്ഷ (ഖജാ.), സിദ്ധാർഥ്‌, ഗാഥ, അഭിജിത് (വൈസ്‌ പ്രസി.), ജ്യോതിർമയി, ദേവിക, സായിദക്ഷിണ (ജോ.സെക്ര.).